Challenger App

No.1 PSC Learning App

1M+ Downloads

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

A1,2 മാത്രം.

B2 മാത്രം.

C1,3 മാത്രം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഒരു ധാതു പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ അളവാണ്  അതിൻറെ തിളക്കം.
  • സാങ്കേതികമായി പറഞ്ഞാൽ ഒരു ധാതുവിന്റെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയുടെ സ്വഭാവം ആണ്  തിളക്കം.
  • ഒരു ധാതുവിൻറെ തിളക്കം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
  • ധാതുവിന്റെ അപവർത്തനാങ്കം, പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി, പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയാണ് ആ ഘടകങ്ങൾ.
  • ധാതു പ്രതലത്തിന് മേലുള്ള അഴുക്കും, നിരപ്പ് അല്ലാത്ത ധാതു പ്രതലവും തെറ്റായ തിളക്കം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

Related Questions:

സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടുംതോറും ജൈവവൈവിധ്യം _____ .
Lines joining places of equal cloudiness on a map are called
ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?
2025 ലെ ആഗോള സുരക്ഷാ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്
ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?